കാണ്‍പുരിലെയും മീററ്റിലെയും ബറെയ്‌ലിയിലെയും പ്രമുഖ മദ്രസ്സകളാണ് സാരേ ജഹാംസെ അച്ച ഗാനം പാടി സ്വാതന്ത്യ ദിനം ആഘോഷിച്ചത്. മദ്രസകളിലെ അധ്യാപകരും കുട്ടികളും ദേശീയഗാനം ചൊല്ലുന്നതിന്റെയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന നിര്‍ദേശത്തോടാണ് മദ്രസകള്‍ സമ്മിശ്രമായി പ്രതികരിച്ചത്. മദ്രസകള്‍ എട്ട് മണിക്ക് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്നും ചടങ്ങുകളുടെ വീഡിയോയും ദൃശ്യങ്ങളും പകര്‍ത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു.